മറഹബ പത്തടി ബ്രദേഴ്സിന്റെ കുടുംബ സംഗമവും അനുമോദനവും
1441716
Sunday, August 4, 2024 1:02 AM IST
അഞ്ചല്‍: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ സാമൂഹിക സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഏരൂര്‍ കാഞ്ഞുവയല്‍ കേന്ദ്രമാക്കി മറഹബ പത്തടി ബ്രദേഴ്സിന്റെ കുടുംബ സംഗമവും അനുമോദനവും നടന്നു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ജീവന് പൊലിഞ്ഞവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആറാമത് കുടുംബസംഗമത്തിന് തുടക്കമായത്. അഞ്ചല്‍ വൈറ്റ്പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ സംഘടന രക്ഷാധികാരി വി.കെ ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ ജോയിന്റ് ആർടിഒ എം. ഷരീഫ് ഉദ്ഘാടനം ചെയ്തു.
ടി. സുനില്‍കുമാര്‍ അഞ്ചല്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് സാബു പത്തടി. സെക്രട്ടറി ഷിജു തോലൂര്‍, വൈസ് പ്രസിഡന്റ് ഷരീഫ് കൊടിയില്‍, മനാഫ്, കാഞ്ഞുവയല്‍, നസീര്‍ കാഞ്ഞുവയാല്, സൈനുദീന്‍, റാഫി, ജെഫി തോലൂര്‍, ഷാജി ഉസ്താദ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ സംഗമ ഭാഗമായി മാപ്പിളപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.