തുയ്യം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
1441715
Sunday, August 4, 2024 1:02 AM IST
കൊല്ലം: തുയ്യം സെന്റ് ജോസഫ്സ് കോൺവെന്റ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യ പ്രവർത്തകൻ രാജ് ലാൽ തോട്ടുവാൽ നിർവഹിച്ചു.
പ്രധാനധ്യാപിക സിസ്റ്റർ മേരി ജോസ് ഫിൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം സ്കൂൾ തല കൺവീനർ സൗമ്യ ജോസ്, സ്കൂൾ ലീഡർമാരായ ഹിബ ഫാത്തിമ, ദേവേഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അഭിനയക്കളരി ശില്പശാലയും നടന്നു.