കാമ്പിശേരി കരുണാകരന് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു
1441714
Sunday, August 4, 2024 1:02 AM IST
കൊല്ലം: മലയാള ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള അഞ്ചാമത് കാമ്പിശേരി കരുണാകരൻ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളാണ് അവാർഡിനായി പരിഗണിക്കുക.
ഒരാൾക്ക് പരമാവധി അഞ്ച് എൻട്രികൾ വരെ അയയ്ക്കാം. എഡിറ്റോറിയൽ എഴുതിയ വ്യക്തിയുടെ പേര് സ്ഥാപനത്തിന്റെ മേലധികാരിയോ, മേലധികാരിയാണെങ്കിൽ സ്വന്തമായോ സാക്ഷ്യപ്പെടുത്തണം. എൻട്രികളുടെ ഒരു അസലും മൂന്ന് പകർപ്പുകളും സഹിതം 31 ന് വൈകുന്നേരം അഞ്ചിനകം സെക്രട്ടറി, കാമ്പിശേരി കരുണാകരൻ ലൈബ്രറി, ജനയുഗം, കടപ്പാക്കട, കൊല്ലം-8 എന്ന വിലാസത്തിൽ അയയ്ക്കണം. പത്രപ്രവർത്തന രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ജഡ്ജിംഗ് കമ്മിറ്റി ഫലനിർണയം നടത്തും. ഫലകവും, 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക.