നൂറനാട് ഹനീഫ് പുരസ്കാര സമർപ്പണം നാളെ
1441712
Sunday, August 4, 2024 1:02 AM IST
കൊല്ലം: നൂറനാട് ഹനീഫ് ചരമവാർഷികവും പുരസ്കാര സമർപ്പണവും നാളെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം എം.പി. ലിപിൻരാജിന് സാഹിത്യകാരൻ എൻ.എസ് മാധവൻ സമ്മാനിക്കും. മാർഗരീറ്റ എന്ന നോവലിനാണ് പുരസ്കാരം.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിക്കും. മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രതാപ് ആർ.നായർ, ജി.അനിൽകുമാർ, ആർ.വിപിൻചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.