കലയപുരം സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെ തിരുനാൾ ഇന്നുമുതൽ
1441710
Sunday, August 4, 2024 1:02 AM IST
കലയപുരം: സെന്റ് മേരീസ് പള്ളിയിൽ ദൈവ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഇന്നുമുതൽ 15 വരെ നടക്കും. ഇടവക വികാരി റവ. ജയിംസ് പാറവിള കോർ എപ്പിസ്കോപ്പ തിരുനാളിന് ഇന്ന് കൊടിയേറ്റും. ഏഴിന് വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന, നൊവേന, വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് മണ്ണിക്കരോട് മുഖ്യകാർമികത്വം വഹിക്കും.
എട്ടിന് വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന, നൊവേന, വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. ജയിംസ് പാറവിള കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
ഒന്പതിന് വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന, നൊവേന, വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാ. ജീവൻ ഡാനിയേൽ മുഖ്യകാർമികത്വം വഹിക്കും. 10 ന് വൈകുന്നേരം 5. 30 ന് സന്ധ്യാ പ്രാർഥന. വിശുദ്ധ കുർബാനയ്ക്ക് കൊട്ടാരക്കര ജില്ലാ വികാരി ഫാ. ഗീവർഗീസ് നെടിയത്ത് റമ്പാൻ മുഖ്യകാർമികത്വം വഹിക്കും.
ഭക്ത സംഘടനകളുടെ വാർഷികം ഫാ. കോശി ചിറക്കരോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ . 11 ന് വൈകുന്നേരം 5.30 -ന് സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺ ഫെലിക്സ് ഒഐസി ബഥനി ആശ്രമം, നാലാഞ്ചിറ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് നവീകരണ ധ്യാനം ഫാ. റോയി വെളിയത്ത് നയിക്കും . 12 ന് വൈകുന്നേരം 5.30 ന് സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാനക്ക് ഫാ. ഡാനിയേൽ മണ്ണിൽ നേതൃത്വം നൽകും.
തുടർന്ന് നവീകരണ ധ്യാനം. 14 ന് വൈകുന്നേരം 5.30 -ന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ഗീവർഗീസ് എഴിയത്ത് മുഖ്യകാർമിതത്വം വഹിക്കും. തുടർന്ന് നവീകരണ ധ്യാനം . 14 ന് വൈകുന്നേരം 5.30 ന് സന്ധ്യാ പ്രാർഥന, വി. കുർബാന ഫാ. സാം വർഗീസ് വിലങ്ങറ കാർമികത്വം വഹിക്കും. ആഘോഷമായ തിരുനാൾ റാസ.
15 ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ സമൂഹബലി, തിരുനാൾ കൊടിയിറക്ക് ,നേർച്ച വിളമ്പ് എന്നിവയോടെ തിരുനാൾ സമാപിക്കും.