സഞ്ചാര സമാഗമം നടത്തി
1441709
Sunday, August 4, 2024 1:02 AM IST
കൊട്ടാരക്കര: കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ ഒത്തുകൂടിയ സഞ്ചാര സമാഗമം കൊട്ടാരക്കരയിൽ നടന്നു.നഗരസഭാ ചെയർമാൻ എസ്.ആർ രമേശ് ഉദ്ഘാടനം ചെയ്തു. പി.എ. സജിമോൻ അധ്യക്ഷത വഹിച്ചു.
മൊയ്തു അഞ്ചൽ, കെ.വി. ജോൺ, അനിൽ ജോസഫ് എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മനോജ് സുമംഗലി, വടക്കേവിള ശശി, വി.ടി. സുനിൽകുമാർ, അശോക് കുമാർ, പ്രഫ. അലക്സ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.