മാലിന്യ നിക്ഷേപകരെ താക്കീത് നൽകി വിട്ടു
1441706
Sunday, August 4, 2024 1:02 AM IST
കൊല്ലം: മാലിന്യ നിക്ഷേപം അസഹ്യമായപ്പോൾ നഗര ഭരണസമിതി നേരിട്ട് ഇറങ്ങി മാലിന്യനിക്ഷേപകരെ തടഞ്ഞു വച്ച് മുന്നറിയിപ്പ് നൽകി.
നിക്ഷേപിച്ചയാളിനെ തിരിച്ചറിഞ്ഞതോടെ മാലിന്യം തിരികെ എടുപ്പിച്ച് ക്ഷമ പറയിച്ച് പുതിയ ശൈലിക്ക് മമത നഗർ റസിഡൻഷൽ അസോസിയേഷൻ തുടക്കം കുറിച്ചു.
നിരന്തരം കോർപപറേഷൻ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടും പര്യാപ്തമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് ജനങ്ങൾ തന്നെ മാലിന്യ നിക്ഷേപത്തിനെതിരേ പരസ്യ പ്രതികരണം നടത്തേണ്ടി വന്നതെന്ന് മമത നഗർ ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അനിൽ കുമാർ, ആർ. രാമചന്ദ്രൻ പിള്ള, ഡോ. എ. മോഹൻകുമാർ, പി. നെപ്പോളിയൻ, എം. ബൈജു, ആർ. പ്രസന്നകുമാർ, പി. ജയകുമാർ, എസ്. രാംകുമാർ, കെ. ശിവപ്രസാദ്, ശ്രീകുമാർ വാഴാങ്ങൽ, ജോയ് എന്നിവർ പ്രസംഗിച്ചു.