കുളത്തൂപ്പുഴ വൈഎംസിഎ പ്രവർത്തനോദ്ഘാടനം
1441705
Sunday, August 4, 2024 1:02 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വൈഎംസിഎ യുടെ 2024-2025 വർഷത്തെ പ്രവർത്തനോദ്ഘാടനം വൈഎംസിഎ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ. ജോണിയുടെ അധ്യക്ഷതയിൽ കൂടി.
വൈഎംസിഎ പുനലൂർ സബ് റീജീയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. ദൈവ സ്നേഹം നിറഞ്ഞവരായി സമൂഹത്തിന്റെ ഉന്നമനത്തിനായി ഏവരും പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കുളത്തൂപ്പുഴയിൽ വൈഎംസിയുടെ കീഴിൽ ഉള്ള ഇടവകകളിൽ എത്തിയ ഫാ. മാത്യു നൈനാൻ, റവ. സുബിൻ ഏബ്രഹാം , റവ. ടിബിൻ ജോസഫ് മാത്യു, റവ. അരുൾ ദാസ് എന്നിവരെ വൈഎംസി എ യുടെ പുതിയ രക്ഷാധികാരികളാക്കി സ്വീകരണം നൽകി ആദരിച്ചു.ഫാ. മാത്യു നൈനാൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ചാരിറ്റികളുടെ ഉദ്ഘാടനം സബ് റീജിയൻ ജനറൽ കൺവീനർ ഷിബു. കെ.ജോർജ് നിർവഹിച്ചു.
വൈഎംസിഎ സെക്രട്ടറി സാനു ജോർജ്, ബോബൻ ജോർജ്, എം.പി. ഫിലിപ്പ്, വൈഎംസിഎയുടെ മുൻ പ്രസിഡന്റ് ഏഴംകുളം രാജൻ, കെ. ബാബു കുട്ടി, സണ്ണി തോമസ്, കെ.സി. ഏബ്രഹാം , സി.എം. കുരുവിള, ജോർജ് വർഗീസ്, ഡി. തങ്കച്ചൻ, വി. ജെ. കോശി, സുനിൽ വള്ളിക്കാല, ജോൺ തോമസ് മുളയറ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.