കെ.സി. മാത്യു അനുസ്മരണം ഇന്ന്
1441702
Sunday, August 4, 2024 1:02 AM IST
കൊട്ടാരക്കര: സംസ്കാരിക പ്രവർത്തകനായിരുന്ന കെ.സി. മാത്യുവിന്റെ 20-ാമത് അനുസ്മരണ സമ്മേളനവും മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനവും വാർഷിക പ്രഭാഷണവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാളകം ഷാംഗ്രില ഹിൽസിലുള്ള അന്തർദേശീയ പഠന കേന്ദ്രത്തിൽ നടക്കും.
മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർപേഴ്സൺ പി.ആർ. മറിയാമ്മ അധ്യക്ഷത വഹിക്കും. യുആർഐ സൗത്ത് ഇന്ത്യ കോ- ഓർഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ജേക്കബ് മാത്യു കുരാക്കാരൻ, ബി.എൽ. മോഹൻദാസ് എന്നിവർ അറിയിച്ചു.
ഗ്രന്ഥകർത്താവും ഭാരത് സേവക് സമാജ്, വൈഎംസിഎ, വൈസ് മെൻസ് ക്ലബ് എന്നീ സംഘടനകളുടെ മുഖ്യ സാരഥിയായും, യുനെസ്കോ പ്രതിനിധി എന്നീ നിലയിലും പ്രവർത്തിച്ചിട്ടുള്ള കെ.സി . മാത്യു മികച്ച അധ്യാപകനുള്ള സംസ്ഥാന,കേന്ദ്ര അവാർഡ് ജേതാവായിരുന്നു.