ചണ്ണപ്പേട്ട മാലിന്യ പ്ലാന്റ്: പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി
1441701
Sunday, August 4, 2024 1:02 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട പരപ്പാടിയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ സമരത്തിന് പിന്തുണ നല്‍കുമെന്നും പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാമെന്ന് ആരും കരുതണ്ടേന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍.
ബിജെപി അലയമണ്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ചണ്ണപ്പേട്ടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ പ്ലാന്റ് വിഷയത്തില്‍ എംഎല്‍എ കൂടിയായ മന്ത്രിയുടേയും ഗ്രാമപഞ്ചായത്തിന്റേയും നിലപാട് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം പ്രദേശം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി സുമേഷ്കുമാര് അധ്യക്ഷത വഹിച്ചു. വയ്ക്കല്‍ സോമന്, പുത്തയം ബിജു, ജി. രാജു, എസ്. വിജയന്, എസ്. ഷൈനി, വിനോദ്കുമാര്‍, അജില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.