ജനകീയ കൂട്ടായ്മ കൈകോ ര്‍ത്തു; വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി
1396480
Thursday, February 29, 2024 11:26 PM IST
അഞ്ചൽ: പത്തടി മേഖലയിലെ രണ്ടു നിര്‍ധന കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഭവനനിര്‍മാണ ജനകീയ കൂട്ടായ്മ. ഏരൂര്‍ മുസ്ലീം ജമാത്തിന്റെ കീഴില്‍ സുമനസുകളെ കോര്‍ത്തിണക്കി രൂപീകരിച്ച കൂട്ടയ്മയാണ് ഭവനനിര്‍മാണ ജനകീയ കൂട്ടായ്മ.
കഴിഞ്ഞ പേമാരികളില്‍ വീട് തകര്‍ന്ന് കാഞ്ഞുവയാല് സ്വദേശി സജികുമാര്‍ വാസുദേവന്‍, ഇലവിന്മൂട് സ്വദേശിനി ജാസ്മിന് എന്നിവര്‍ക്കാണ് കൂട്ടായ്മ മനോഹരമായ വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.
വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് കഴിഞ്ഞ ദിവസം പത്തടി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. കൂട്ടായ്മ രക്ഷാധികാരി ഏരൂര്‍ എം. ഷംസുദീന്‍ മദനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഭവനനിര്‍മാണ ജനകീയ കൂട്ടായ്മ ചെയര്മാന് അനസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ദേശികാനന്ദയതി, ഫാ.ബോവാസ് മാത്യു, തടിക്കാദ് ശിഹാബുദീന് മദനി എന്നിവര്‍ മുഖ്യാതിഥികളായി. കൂട്ടായ്മ കണ്‍വീനര്‍ റ്റി അഫ്സല്, ഗ്രാമപഞ്ചായത്ത് അംഗം എം.ബി നസീര്‍, സിദീഖ്, ഷിജു തോലൂർ, റാഫി തോട്ടംമുക്ക്, സാബു പത്തടി തുടങ്ങിയവര്‍ പ്രസംഗിച്ചു.