ഉച്ചഭക്ഷണ പദ്ധതി ലോ കത്തിന് തന്നെ മാതൃക: സുജിത് വിജയൻപിള്ള എംഎൽഎ
1375413
Sunday, December 3, 2023 4:17 AM IST
ചവറ:പോഷക സമൃദ്ധമായ ആഹാര ശീലമുള്ള തലമുറയിലൂടെ മാത്രമേ കഴിവും പ്രാപ്തിയും ഉള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ എന്നും കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും സുജിത് വിജയൻപിള്ള എംഎൽഎ.
ചവറ വിദ്യാഭ്യാസ ഉപജില്ലയുടെ നേതൃത്വത്തിൽ പന്മന ആണുവേലിൽ സർക്കാർ യുപിഎസിൽ നടന്ന ദേശീയ ഉച്ചഭക്ഷണ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ എസഎം സി ചെയർമാൻ ഉണ്ണികൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ചവറ ഉപജില്ല നൂൺ മീൽ ഓഫീസർ ഗോപകുമാറിനെ ചടങ്ങിൽ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
സ്കൂളിലെ രക്ഷിതാക്കളിൽ നിന്നും നിർധന രോഗിയായി കഴിയുന്നവർക്കായി ആണുവേലിൽ യപിഎസ് സമാഹരിച്ച ധനസഹായവും മുൻ ഹെഡ്മാസ്റ്റർ മുണ്ടന്തറ ചെല്ലപ്പൻ പിള്ളയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. കൊല്ലം ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർഎം സൈഫുദീൻ മുസ്ലിയാർ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ഗണിതശാസ്ത്രമേളയിൽ സബ് ജില്ലയിൽ വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷമിയും ചവറ ഉപജില്ലാ കലോത്സവ വിജയികൾക്കുള്ള ഉപഹാരങ്ങൾ പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണനും ചവറ ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാറും ,എൽ എസ് എസ് സ്കോളർഷിപ്പ് ജേതാക്കളായ കുട്ടികൾക്കുള്ള ഉപഹാരം ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജിയും വിതരണം ചെയ്തു.
ചവറ വിദ്യാഭ്യാസ ഉപജില്ല നൂൺ മീൽ ഓഫീസർ ഗോപകുമാർ, സീനിയർ അസിസ്റ്റന്റ് ്എ.മിനി, പ്രഥമ അധ്യാപിക എം. റഷിയത്ത് ബീവി, സ്റ്റാഫ് സെക്രട്ടറി ഫസീല എന്നിവർ പ്രസംഗിച്ചു