സഹകരണമേഖല കേരളീയ സമൂഹത്തിന്റെ ജീവനാഡി: എം.നൗഷാദ് എംഎൽഎ
1374572
Thursday, November 30, 2023 1:00 AM IST
ഇരവിപുരം : സമസ്ത മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തുകയും കാർഷിക വ്യാവസായിക മേഖലകളിൽ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന സഹകരണ മേഖല കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്റെ ജീവനാഡിയാണെന്ന് എം.നൗഷാദ് എം എൽഎഅഭിപ്രായപ്പെട്ടു.
ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷവും വജ്ര ജൂബിലി നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ യും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ വജ്ര ജൂബിലി കെട്ടിട സമുച്ചയ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ് നിർവ ഹിച്ചു.
മുതിർന്ന സഹകാരികളെയും അദ്ദേഹം ആദരിച്ചു. മികച്ച സ്വയംസഹായ സംഘങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ യുഡിഎഫ്ചെയർമാൻ കെ.സി.രാജനും, വിദ്യാഭ്യാസ പുരസ്ക്കാരങ്ങളുടെ വിതരണം അഡ്വ.എ.ഷാനവാസ് ഖാനും, സ്ക്കൂൾ ലൈബ്രറികൾക്കുള്ള ഗാന്ധിസാഹിത്യ കൃതികളുടെ വിതരണം എൻ.അഴകേശനും നിർവവഹി ച്ചു.
ഇരവിപുരം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബേബിസൺ, എ.ജി.ശ്രീകുമാർ, സജി.ഡി.ആനന്ദ്, വി.എസ്.പ്രിയദർശൻ, എസ്.വിപിനചന്ദ്രൻ, എം.നാസർ, മണക്കാട് സലിം, എ.ഷാജി, എം.അബ്ദുൽ ഹലീം, ജി.ബിനു, ആർ.സിന്ധു . ബാങ്ക് ഡയറക്ടർ ജി.ആർ.കൃഷ്ണകുമാർ, ബാങ്ക് സെക്രട്ടറി ഐ.റാണിചന്ദ്ര എന്നിവർ പ്രസംഗിച്ചു