അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ഇന്ന് ഓശാന പെരുന്നാൾ
1283280
Saturday, April 1, 2023 11:20 PM IST
അഞ്ചൽ: അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ പീഢാനുഭവ വാരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഓശാന പെരുന്നാൾ. രാവിലെ ഏഴിന് പ്രഭാത പ്രാർഥന, കുരുത്തോല വാഴ് വ്, പ്രദക്ഷിണം, കുർബാന
വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർഥന, തിങ്കൾ, ചൊവ, ബുധൻ ദിവസങ്ങളിൽ രാവിലെ ആറിന് പ്രഭാത പ്രാർഥന, കുർബാന, വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർഥന. പെസഹാ വ്യാഴാഴ്ച്ച രാവിലെ ഒന്പത് മുതൽ ദിവ്യ കാരുണ്യാരാധന, വൈകുന്നേരം അഞ്ചിന് പെസഹാ കുർബാന, അപ്പം മുറിക്കൽ. ദുഃഖവെള്ളിയാഴ്ച്ച രാവിലെ ഏഴിന് ശുശ്രൂഷകൾ ആരംഭിക്കും. ദു:ഖശനിയാഴ്ച്ച രാവിലെ ഏഴിന് കുർബാന, സെമിത്തേരിയിൽ പ്രാർഥന, വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, ഈസ്റ്റർ ശുശ്രൂഷ, കുർബാന
തഴമേൽ: തഴമേൽ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ പീഢാനുഭവ വാരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഓശാന പെരുന്നാൾ. രാവിലെ ആറിന് പ്രഭാത പ്രാർഥന , കുരുത്തോല വാഴ് വ് പ്രദക്ഷിണം, കുർബാന, തിങ്കൾ, ചൊവ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥന. പെസഹാ വ്യാഴാഴ്ച്ച രാവിലെ ആറിന് പെസഹാ കുർബാന, അപ്പം മുറിക്കൽ. ദുഃഖ വെള്ളിയാഴ്ച്ച രാവിലെ ഏഴിന് ശുശ്രൂഷകൾ ആരംഭിക്കും. ദു:ഖശനിയാഴ്ച്ച വൈകുന്നേരം ആറിന് സെമിത്തേരിയിൽ പ്രാർഥന, 6.30ന് സന്ധ്യാ പ്രാർഥന, ഈസ്റ്റർ ശുശ്രൂഷ, കുർബാന