ട്രെയിൻ തട്ടി മരിച്ച നിലയിൽ
1283153
Saturday, April 1, 2023 1:48 AM IST
പുനലൂർ : ട്രെയിൻ തട്ടി യുവാവ് മരിച്ചു. വിളക്കുവെട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ദീപു (36) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കാൽ റെയിൽവേ പാലത്തിനോടു ചേർന്ന ട്രാക്കിലും മൃതദേഹം കല്ലടയാറ്റിലുമാണ് കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീപു ചാലിയക്കര എസ്റ്റേറ്റ് ജീവനക്കാരനാണ്. മാതാവ്: രത്നമണി .ഭാര്യ: രാധിക.