കൊയ്ത്തുത്സവം; ആലോചനായോഗം ചേർന്നു
1281370
Sunday, March 26, 2023 11:32 PM IST
കുണ്ടറ: വർഷങ്ങളായി തരിശു കിടന്നതും ഈയിടെ കൃഷി ഇറക്കിയതുമായ കിഴക്കേക്കല്ലട പാട ശേഖരത്തിലെ കൊയ്ത്തുൽസവം കൃഷി മന്ത്രി പി പ്രസാദ് ഏപ്രിൽ അഞ്ചിന് വൈകുന്നേരം 3.30ന് ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചുള്ള ആലോചനായോഗം ചിറ്റുമലയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി മുട്ടം, രാജു ലോറൻസ്, സുനിൽ പാട്ടത്തിൽ, റാണി ഷാജി, ലാലി കെ ജി, അമ്പിളി ശങ്കർ, രതീഷ്, സജി ലാൽ, കൃഷി ഓഫീസർ മിയ വർഗീസ്, കാർഷിക വികസന സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആദിച്ചനല്ലൂരിലെ കാർഷികകുളം
നാടിന് സമർപ്പിച്ചു
ചാത്തന്നൂർ: ലോക ജല ദിനാചരണത്തിന്റെ ഭാഗമായി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലുംകടവിൽ നിർമിച്ച കാർഷിക കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ് ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡൈനീഷ റോയസൺ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എലിയായമ്മ ജോൺസൺ ക്ഷേമകാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, പഞ്ചായത്ത് അംഗങ്ങളായ കലാദേവി, ഷാജി ലൂക്കോസ്, അനിൽകുമാർ, രഞ്ജു ശ്രീലാൽ, രാജു, അസിസ്റ്റന്റ് സെക്രട്ടറി. ഫവാസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രജന, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.