ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കൃഷിക്കും മൃഗസംരക്ഷണത്തിനും പ്രാധാന്യം
1280313
Thursday, March 23, 2023 11:23 PM IST
കുണ്ടറ: കൃഷി-മൃഗസംരക്ഷണം - ആരോഗ്യ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് . 50,2545812 രൂപ വരവും 496366344 രൂപ ചെലവും 61,79468 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബി.ദിനേഷ് അവതരിപ്പിച്ചത്. പ്രസിഡന്റ് ജയദേവി മോഹൻ അധ്യക്ഷത വഹിച്ചു.
അതി ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് വിഹിതം നൽകൽ, പോഷകശ്രീ, വനിതാ സ്വയം തൊഴിൽ സംരഭകർക്ക് പ്രോത്സാഹനം, മിനിഡയറി ഫാം ആധുനികവത്ക്കരണം, പാലിന് സബ്സിഡി, കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടി പരിപാലനം, തീറ്റപ്പുൽ സബ്സിഡി, ബ്ലോക്കിൽ തൈ ഉത്പാദന യൂണിറ്റ്, പാലിയേറ്റീവ് കെയർ രണ്ടു ഘട്ടങ്ങൾ എന്നിവയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു.
പോഷക ശ്രീ 16,90,000 ഭവന നിർമാണ പദ്ധതിക്കായി 79 ലക്ഷവും, വനിതാ സ്വയം തൊഴിൽ പദ്ധതിക്കായി 6 ലക്ഷവും, ചാണകം ഉണക്കിപ്പൊടിച്ച് വളമാക്കുന്ന യൂണിറ്റുകൾക്ക് 4.5 ലക്ഷവും കേരളോത്സവത്തിന് 2 ലക്ഷവും, വജ്ര ജൂബിലി ഫെല്ലോഷിപ് കലാകാരൻമാർക്കായി 1.5 ലക്ഷവും വയോജന ക്ഷേമത്തിനായി 31 ലക്ഷവും ഭിന്നശേഷി കുട്ടികൾക്ക് ക്ഷേമത്തിനായി 27 ലക്ഷവും വനിതാ ഘടക പദ്ധതികൾക്കായി 32 ലക്ഷവും, പട്ടികജാതി കുട്ടികൾക്ക് പഠന മുറിക്കായി 28 ലക്ഷവും പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കള നിർമിക്കാനായി 65 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം: മയ്യനാട് സി കേശവന് മെമോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ദിവസ വാടകയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് സീറ്റിങ് കപ്പാസിറ്റി ടാക്സി പെര്‍മിറ്റുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 28 ഉച്ചയ്ക്ക് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2555050.