ഓഫീസ് ഉദ്ഘാടനം ചെയ്തു
1279714
Tuesday, March 21, 2023 10:55 PM IST
കുണ്ടറ: സിപിഎം കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി ഓഫിസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബാൾ ഡൂ വിൻ ഉദ്ഘാടനം ചെയ്യുകയും ഇഎംഎസ്, ഏ കെ ജി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു .
ഏരിയാ കമ്മിറ്റി അംഗം ജയദേവി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ, ഏരിയാ കമ്മിറ്റി അംഗം എൻ.അജിത് പ്രസാദ്, ചിറ്റുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ് ശാന്തകുമാർ, കെ.തങ്കപ്പനുണ്ണിത്താൻ, എൻ.വിജയൻ, എസ്.സജിലാൽ എന്നിവർ പ്രസംഗിച്ചു
വയോധികർക്ക്
കട്ടിൽ വിതരണം ചെയ്തു
കുണ്ടറ: കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തിൽ വയോധികർക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ ഉദ്ഘാടനം നിർവഹിച്ചു.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ റാണി സുരേഷ്, രാജു ലോറൻസ്, മായാദേവി, സജിലാൽ, വിജയമ്മ, ശ്രുതി, ലാാലി കെജി ശ്രീരാഗ് മഠത്തിൽ, പ്രദീപ് കുമാർ, രതീഷ്, ഐസിഡിഎസ് സൂപ്പർ വൈസർ വിസ്മി വിശ്വം, റബേക്ക എന്നിവർ പ്രസംഗിച്ചു.