കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ് സെൻട്രൽ സ്കൂൾ വാർഷികം
1279154
Sunday, March 19, 2023 11:07 PM IST
കുണ്ടറ : കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ് സെൻട്രൽ സ്കൂൾ വാർഷികം പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
എഫ്ഐഎച്ച് കേരള പ്രൊവിൻഷൽ സിസ്റ്റർ അഡോൾഫ് മേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്ലോറിറ്റ മേരി, സിസ്റ്റർ റെക്സിയ മേരി, സിസ്റ്റർ സെൽമ മേരി, ഡോ. മെർലിൻ എം.ദാസ്, സിസ്റ്റർ റെജി മേരി, നികിത ടെൻസൻ, ആഷ്ന ജോസ് എന്നിവർ പ്രസംഗിച്ചു.
മാർക്കറ്റ് ലേലം നാളെ
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്തിലെ മാട്ടിറച്ചി വിൽപനാവകാശ ലേലവും പബ്ലിക്ക് മാർക്കറ്റ് ലേലവും ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ലേലവും നാളെ രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം നിരതദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0474-2522423 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.