പ്ലാക്കാട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ മകയിരം ഉത്സവം
1279152
Sunday, March 19, 2023 11:07 PM IST
ചാത്തന്നൂർ: പ്ലാക്കാട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ മകയിരം ഉത്സവത്തിന് തുടക്കമായി. 28ന് സമാപിക്കും. ക്ഷേത്രാചാര ചടങ്ങുകൾക്കു പുറമെ ഇന്ന് രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി അന്പലപ്പുഴ പുതുമന ഇല്ലത്തിൽ മധുസൂദനൻ നന്പൂതിരിയ.ുടെ കാർമികത്വത്തിൽ കലശപൂജ, തുടർന്ന് സോപാനത്ത് പാട്ട്, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ.
25ന് ഉച്ചയ്ക്ക്12ന് അന്നദാനം, രാത്രി എട്ടിന് നൃത്തനാടകം രുദ്രകാളീശ്വരി. 26ന് രാവിലെ ആറിന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം 5.30ന് ദേശവിളക്കെടുപ്പ്, തുടർന്ന് സഹസ്രദീപ കാഴ്ച, രാത്രി 7.30ന് നാടകം നായകൻ. 27ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം അഞ്ചിന് നെടുംകുതിരയെടുപ്പ്, രാത്രി 7.15ന് കളമെഴുത്തും പാട്ടും, തുടർന്ന് മാടനൂട്ട്, 8.30മുതൽ നാടകം മൂക്കുത്തി.
28ന് രാവിലെ 10ന് ആനയൂട്ടും ആന നീരാട്ടും, വൈകുന്നേരം നാല് മുതൽ തിടന്പെഴുന്നള്ളത്തും ഘോഷയാത്രയും, ഗജവീരന്മാർ, നിശ്ചല ദൃശ്യങ്ങൾ, ഇരട്ടക്കാള, വള്ളുവനാടൻ കാള, പഞ്ചാരിമേളം, ചെണ്ടമേളം, ശിങ്കാരിമേളം, നാദസ്വരം എന്നിവ അകന്പടിയാകും. 4.30ന് നങ്ങ്യാർകൂത്ത്, 6.30ന് ആറാട്ട് മടങ്ങിവരവ്, രാത്രി ഒന്പത് മുതൽ നൃത്തനാടകം ഭീമസേനൻ, 12ന് വിളക്കും സേവയും തുടർന്ന് ആൽത്തറമൂട്ടിലേക്ക് എഴുന്നെള്ളത്തും മേളവും.