മികച്ച വില്ലേജ് ഓഫീസറെ ആദരിച്ചു
1279150
Sunday, March 19, 2023 11:07 PM IST
പന്മന: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പന്മന വില്ലേജ് ഓഫീസർ രാധാകൃഷ്ണന് ആദരവ് നൽകി. ധ്വനി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് രാധാകൃഷ്ണന് ആദരവ് നൽകിയത്. പ്രതിസന്ധികളെ അതിജീവിച്ചു തന്റെ പ്രവർത്തന മേഖലയിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് രാധാകൃഷ്ണനെന്ന് ധ്വനി സൗഹൃദ കൂട്ടായ്മയുടെ രക്ഷാധികാരിയും കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി. പി. സുധീഷ് കുമാർ ആദരവ് നൽകി അഭിപ്രായപ്പെട്ടു. വില്ലേജ് ഓഫീസറുടെ വസതിയിൽ എത്തിയാണ് പ്രവർത്തകർ ആദരിച്ചത്.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് ഡി. മോഹനൻ, സെക്രട്ടറി പ്രദീപ് കുമാർ.വി.വി, വൈസ് പ്രസിഡന്റ് സനിൽ, എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത്, മംഗലാതറയിൽ, ഷാജ് തുടങ്ങിയവർ പങ്കെടുത്തു .