മൗലികം ജില്ലാതല സമാപന സമ്മേളനം നടത്തി
1278733
Saturday, March 18, 2023 11:22 PM IST
കൊല്ലം: കുടുംബശ്രീയുടെ ബാലസഭ കുട്ടികള്‍ക്കായുള്ള അവകാശ അവബോധ പരിപാടി മൗലികം ജില്ലാതല സമാപനം ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനില്‍ എസ് കല്ലേലിഭാഗം അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ മുഖ്യപ്രഭാഷണം നടത്തി. ബാലസഭ പ്രതിഭകള്‍ക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത് പുരസ്കാരം നല്കി. കുട്ടികളുടെ സര്‍ഗാത്മകവും വൈജ്ഞാനികവുമായ വളര്‍ച്ചയ്ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കുട്ടികളുടെ അയല്‍ക്കൂട്ടമായ ബാലസഭയിലെ കുട്ടികള്‍ക്കായാണ് അവകാശ ബോധവത്ക്കരണ പരിപാടിയായ മൗലികം സംഘടിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്യാം ജി നായര്‍, എ അസീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിലീപ് പ്ലാക്കാട് ബോധവത്ക്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.