‘എന്റെ കേരളം’സര്‍ക്കാരിന്റെ വികസന സാക്ഷ്യമാകും: മന്ത്രി എ.കെ. ശശീന്ദ്രന്
1543887
Sunday, April 20, 2025 5:03 AM IST
പിലിക്കോട്: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും ‘എന്റെ കേരളം’ പ്രദര്‍ശന മേളയും സര്‍ക്കാരിന്റെ വികസന സാക്ഷ്യമാകുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
കാലിക്കടവ് പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മേളയുടെ ജില്ലാതല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.സജീവൻ, പി.പി. പ്രസന്നകുമാരി, സി.വി. പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, എഡിഎം പി.അഖിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എന്നിവർ സംബന്ധിച്ചു.