‘എന്റെ കേരളം’ സംഘാടക സമിതി ഓഫീസ് തുറന്നു
1543885
Sunday, April 20, 2025 5:03 AM IST
പിലിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ മുതൽ കാലിക്കടവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി ഓഫീസ് എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.
പിആര്‍ഡി ഇലക്ട്രോണിക്സ് മീഡിയ ഡിവിഷന് അഡീഷണല്‍ ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.നാഫിഹ്, കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി.ശേഖരന്, എഡിഎം പി.അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.