വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കിയ പ്രതിക്കെതിരെ കാപ്പ ചുമത്തി
1543879
Sunday, April 20, 2025 5:02 AM IST
കാസര്‍ഗോഡ്: നിരവധി ലഹരി കേസുകളിലും പോലിസിനെ ആക്രമിച്ച കേസിലും പ്രതിയായ കളനാട് സ്വദേശി കെ.കെ.സമീറിന് (34) എതിരെ കാപ്പ ചുമത്തി. 2022 മുതല്‍ 2025 ഇതുവരെ വരെ നിരവധി നിരോധിത ലഹരി ഉപയോഗവും വില്പനയിലും ഏര്‍പ്പെടുകയും ചെയ്ത പ്രതി 2022ല്‍ ഹൊസ്ദുര്‍ഗ്, അമ്പലത്തറ സ്റ്റേഷനുകളിലും 2023ല്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്റ്റേഷനുകളിലും 2024ല്‍ ബേക്കല്‍, മേല്‍പറമ്പ് സ്റ്റേഷനുകളിലും ലഹരി ഉപയോഗം, വില്പന നടത്തിയ കേസുകളില്‍ പ്രതിയാണ്.
2025ല്‍ കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷന് പരിധിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ കേസിലും പ്രതിയായ ഇയാള്‍ ഈ കേസില്‍ പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനെ ആക്രമിക്കുകയും ഒരു പോലീസുകാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.