ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാസമ്മേളനം
1543155
Thursday, April 17, 2025 12:50 AM IST
പരപ്പ: ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാസമ്മേളനം മെയ് നാലിന് പരപ്പയിൽ നടത്തും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.
എ.ആർ.രാജു അധ്യക്ഷതവഹിച്ചു. ടി.പി.തങ്കച്ചൻ, വിനോദ് പന്നിത്തടം, എ. ആർ.വിജയകുമാർ, വി.ബാലകൃഷ്ണൻ, അമൽ തങ്കച്ചൻ, സി.എച്ച്.അബ്ദുൾ നാസർ, എം.ഹരീന്ദ്രൻ, കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു. ഇ.കെ.ചന്ദ്രൻ സ്വാഗതവും കെ.നാരായണൻ നന്ദിയും പറഞ്ഞു.