ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു
1542877
Wednesday, April 16, 2025 2:02 AM IST
കരിവേടകം: മണപ്പാടി സ്വാശ്രയ സഹായസംഘം രജത ജൂബിലിയോടനുബന്ധിച്ച് പാമ്പയ്ക്കല്‍ ജോസിന്റെ സ്മരണയ്ക്കായി നിര്‍മിച്ച പനക്കാല്‍ ബസ് കാത്തിരിപ്പുകേന്ദ്രം മറൈന്‍ സയന്റിസ്റ്റ് ഡോ. രാഹുല്‍ യാദവും സിബിഐയില്‍ എസ്ഐ സെലക്ഷന് ലഭിച്ച എം.കെ. അക്ഷയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി തോമസ്, കെ. ബലരാമന് നമ്പ്യാര്‍, കുഞ്ഞിരാമന് തവനം, സന്തോഷ് അരമന, ഗീത രാധാകൃഷ്ണന്, എം.സി. മാധവന്, കുഞ്ഞമ്പു, ഭാസ്കരന് പനക്കാല്‍, സുരേന്ദ്രനാഥ് മക്കട്ടി എന്നിവര്‍ പ്രസംഗിച്ചു.