കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
1542502
Sunday, April 13, 2025 7:41 AM IST
ബളാൽ: ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബളാൽ -രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.ജോസഫ്, അലക്സ് നെടിയകാലാ, ഷോബി ജോസഫ്, വി.മാധവൻ നായർ, ജോസ് എബ്രഹാം, കെ.സുരേന്ദ്രൻ, ജോസ് വർഗീസ്, ടി.വി. ചന്ദ്രൻ, എം.ടി.ദേവസ്യ, ജോസുകുട്ടി അറയ്ക്കൽ, പി.അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.