ലഹരിവിരുദ്ധ കാന്പയിന് തുടക്കം
1542504
Sunday, April 13, 2025 7:41 AM IST
ചെറുവത്തൂർ: ലഹരിവിപത്തിനെതിരെ കാമ്പയിനുമായി കൈതക്കാട് പയ്യങ്കി അൽമദാർ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
വി.കെ.മുഹമ്മദ് റഫീഖ് ഹാജി അധ്യക്ഷത വഹിച്ചു. റിട്ട. ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
എം.രാജഗോപാലൻ എംഎൽഎ ഭവന നിർമാണ ധന സഹായം ചടങ്ങിൽ വിതരണം ചെയ്തു. എസ്.ടി.പി.ജമാലുദ്ദീൻ വിഷയാവതരണം നടത്തി. വിവിധ മേഖലയിലുള്ളവരെ ആദരിച്ചു.
ടി.കെ.സി.മുഹമ്മദലി ഹാജി, എ.ആർ.എം.മഹമ്മദ് ഷഹീദ്, കെ.എം.സി.താജുദ്ദീൻ, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.പി.മുകുന്ദൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, എം.ടി.പി.ബുഷ്റ, എം.വി.അബ്ദുൾ റഹ്മാൻ ഹാജി, പ്രഫ.പി.സി.അഷ്റഫ്, ഡോ.ടി.കെ.മുഹമ്മദലി, റിഷാദ് ഓരിമുക്ക്, എ.ജി.സി.ബഷീർ, കെ.പി.സതീഷ്, ഹംസൻ പയ്യങ്കി, എസ്.സി.മുഷ്താഖ്, എം.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.