ഗാന്ധിജിയുടേത് സമവായത്തിന്റെ രാമൻ: എ.എൻ. ഷംസീർ
1543157
Thursday, April 17, 2025 12:50 AM IST
തൃക്കരിപ്പൂർ: സമവായത്തിന്റെ രാമനായിരുന്നു മഹാത്മാഗാന്ധിയുടെ രാമനെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. തടിയൻകൊവ്വൽ മനീഷ തീയറ്റേഴ്സിനായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലാപ്രവർത്തനത്തിലൂടെ സമൂഹത്തിലേക്ക് ഒരു സംഭവത്തെ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ കോലാഹലമുണ്ടാക്കുന്നവരുടെ ലക്ഷ്യം വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായിരുന്നു. ഉദിനൂർ ബാലഗോപാലൻ, എ. മാധവൻ എന്നിവരെ ആദരിച്ചു. പി.പി. കുഞ്ഞികൃഷ്ണൻ, സി.വി. ഷാജി, ടി. വിജയലക്ഷ്മി, എ. ബാബുരാജ്, എ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.