പ്ലാച്ചിക്കരയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു
1542879
Wednesday, April 16, 2025 2:02 AM IST
ഭീമനടി: വെള്ളരിക്കുണ്ട്-ഭീമനടി റോഡിൽ പ്ലാച്ചിക്കരയിൽ വൻമരം കടപുഴകി വീണു. തലനാരിഴയ്ക്ക് ദുരന്തം വഴി മാറി. ഇന്നലെ വൈകുന്നേരം ആറോടെയാണ് റോഡിന് കുറുകെ മരം വീണത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ മരം വീണപ്പോൾ വാഹനങ്ങൾ ഇല്ലാതിരുന്നതു കാരണം വൻ ദുരന്തം ഒഴിവായി.
നിരവധി തവണ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയിരുന്നതാണ്. അപകടം ചൂണ്ടിക്കാട്ടി ദീപിക വാർത്തയും നൽകിയിരുന്നു. രണ്ടു മണിക്കൂറിലിലേറ ഗതാഗതം തടസപ്പെട്ടു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.