ലഹരി വിരുദ്ധ സന്ദേശ കാമ്പയിൻ
1543496
Friday, April 18, 2025 1:06 AM IST
മഞ്ചേശ്വരം: സ്നേഹാലയ ലഹരി വിമോചന ചികിത്സാ കേന്ദ്രം, കാസർഗോഡ് ജില്ലാ കേരള പോലീസ് അസോസിയേഷൻ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉപ്പള, ഹൊസങ്ങാടി എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ഫ്ലാഷ് മോബ്, മൈം, തെരുവ് നാടകം എന്നിവ ഉൾപ്പെടുന്ന കാമ്പയിൻ സംഘടിപ്പിച്ചു.
കാസർഗോഡ് എഎസ്പി പി. ബാലകൃഷ്ണൻ നായർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എസ്ഐ ഇ. അനൂപ് കുമാർ, കാഞ്ഞങ്ങാട് എസ്ഐ കെ. അജിത് കുമാർ, മഞ്ചേശ്വരം സ്നേഹാലയ ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ജോസഫ് ക്രാസ്റ്റ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. മഞ്ചേശ്വരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ മധു കറകടവത്ത് പ്രസംഗിച്ചു.