ജവഹർ നാട്ടുത്സവ്: സാംസ്കാരിക സമ്മേളനം നടന്നു
1543877
Sunday, April 20, 2025 5:02 AM IST
ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. രജനി നാരായണൻ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടി എന്നിവർ മുഖ്യാതിഥികളായി.
കെ.വി.കേളു ഇരിയ, ഗോപി മുളവന്നൂർ, ഷിബിൻ ഉപ്പിലിക്കൈ, വിജയൻ ശങ്കരംപാടി, മാസ്റ്റർ മഹിപാൽ, അബ്ദുൾ റഷീദ്, ഷാലു മാത്യു, നവനീത് ചന്ദ്രൻ, അശ്വിൻ കൊല്ലാലയിൽ, വിനു വേലാശ്വരം, കെ.വി. ഗോപാലൻ ഇരിയ, കെ.ടി. കണ്ണൻ കാട്ടുമാടം, സതീശൻ ഇരിയ, വിഷ്ണു കാട്ടുമാടം എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.