നാട്യരത്നം കണ്ണന് പാട്ടാളി ആശാന് സ്മാരകമന്ദിര ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും
1543498
Friday, April 18, 2025 1:06 AM IST
കാസർഗോഡ്: നാട്യരത്നം കണ്ണന് പാട്ടാളി കഥകളി ട്രസ്റ്റിനു വേണ്ടി പുതുതായി നിര്‍മിച്ച സ്മാരക മന്ദിര ഉദ്ഘാടനവും ആംഫി തിയേറ്റര്‍ സമര്‍പ്പണവും വാര്‍ഷിക ദിനാചരണവും 19, 20 തീയതികളില്‍ തച്ചങ്ങാട് അരവത്ത് നടക്കും. ഇതോടനുബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ ആറു സെഷനുകളിലായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.
19നു രാവിലെ 10നു നടക്കുന്ന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. വൈ.വി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ഭാവഭാരതി പുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കും. ട്രസ്റ്റ് പുതുതായി നിര്‍മിച്ച ആംഫി തിയേറ്റര്‍ നസീര്‍ വെളിയില്‍ നാടിനു സമര്‍പ്പിക്കും. 20നു നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നാട്യാചാര്യ, പ്രതിഭ പുരസ്കാര സമര്‍പ്പണവും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ എ.എം.ശ്രീധരന്, പി.വി. ഭാസ്കരന്, മധു മുദിയക്കാന്, പി.കെ. ജയരാജന്, നാസര്‍ പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.