ജവഹർ നാട്ടുത്സവിന് സമാപനം
1543501
Friday, April 18, 2025 1:06 AM IST
ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ജവഹർ നാട്ടുത്സവ് -2025 ന്റെ സമാപന പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് മുഖ്യാതിഥിയായി.സംഘാടക സമിതി ചെയർമാൻ രാജൻ പെരിയ പതാക ഉയർത്തി. വെള്ളച്ചിയമ്മ കാട്ടുമാടം ഭദ്രദീപം കൊളുത്തി. വിളംബര ഘോഷയാത്ര കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ഹക്കീം കുന്നിൽ, കെ.വി.ഗോപാലൻ ഇരിയ, കെ.ടി.കണ്ണൻ കാട്ടുമാടം, രജനി നാരായണൻ, രതീഷ് ആർ.കാട്ടുമാടം, സതീശൻ ഇരിയ, വിഷ്ണു കാട്ടുമാടം എന്നിവർ പ്രസംഗിച്ചു.