കര്‍ഷകസമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ നേതൃത്വം നല്കുന്നു: ഹക്കീം കുന്നിൽ
1543154
Thursday, April 17, 2025 12:50 AM IST
കാഞ്ഞങ്ങാട്: കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുകയാണെന്ന് കെപിസിസി മെമ്പര്‍ ഹക്കീം കുന്നില്‍.
രോഗത്തെ അതിജീവിച്ച് കാര്‍ഷിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ആവിക്കരയിലെ എ.ജയരാജന്റെ കൃഷിയും മതിലും തകര്‍ത്തവരില്‍ നഷ്ടപരിഹാരം ഈടാക്കി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവസ്ഥലം യുഡിഎഫ് നേതാക്കളോടൊപ്പം സന്ദര്‍ശിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, കൂക്കള്‍ ബാലകൃഷ്ണന്, സിഎംപി ജില്ല സെക്രട്ടറി സി.വി. തമ്പാന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന് വേളൂര്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പ്രിന്‍സ് തോമസ്, മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്, വിനോദ് ആവിക്കര എന്നിവരും ഒപ്പമുണ്ടായിരുന്നു.