പട്ടികജാതി യുവജന സംഘത്തിന് വാദ്യോപകരണങ്ങള്‍ നല്കി
1543882
Sunday, April 20, 2025 5:02 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ നന്മ പട്ടികജാതി യുവജനസംഘത്തിന് വാദ്യോപകരണങ്ങള്‍ നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പി.വി.ചന്ദ്രൻ, അംഗങ്ങളായ പി.വി.ശ്രീലത, അരുൺ രംഗത്തുമല, എ.വി.രാജേഷ്, സി.രേഖ, സെക്രട്ടറി സി.എം.സുഹാസ്, ജോയിന്റ് ബിഡിഒ ബിജുകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ടി.വി.ശരത് എന്നിവർ സംബന്ധിച്ചു.