സ്പെയിനിൽ മെഡിക്കൽ പിജി പ്രവേശനം വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയതിന് കേസ്
1542499
Sunday, April 13, 2025 7:41 AM IST
കാഞ്ഞങ്ങാട്: സ്പെയിനിലെ സൽമാൻസ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതിന് നാലുപേർക്കെതിരെ കേസ്. പരപ്പ മോലോത്തുംകുന്നിലെ ചന്ദ്രൻ പൈക്കയുടെ പരാതിയിൽ ഡൽഹി സ്വദേശികളായ അർച്ചന ഗൗതം, രാഹുൽ ഗൗതം, എ.കെ.പുഷ്പ, ബിഹാർ സ്വദേശി വിവേക് കുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പരതിക്കാരന്റെ മകന് പിജി പ്രവേശനം ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 2023, 2024 വർഷങ്ങളിലായി 14 ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
പ്രവേശനം ലഭിക്കാതെ വന്നതോടെ പിന്നീട് 10 ലക്ഷം രൂപ തിരികെ നല്കി. പല അവധികൾ പറഞ്ഞിട്ടും അവശേഷിക്കുന്ന നാലു ലക്ഷം രൂപ തിരികെ കിട്ടാതെ വന്നതോടെയാണ് പോലീസിൽ പരാതി നല്കിയതെന്ന് ചന്ദ്രൻ പറഞ്ഞു.