മൗക്കോട് മദ്രസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും നാളെ മുതൽ
1543878
Sunday, April 20, 2025 5:02 AM IST
മൗക്കോട്: പുതുക്കിപ്പണിത മൗക്കോട് സിറാജുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും നാളെ മുതൽ 23 വരെ തീയതികളിലായി നടക്കും. 23 ന് വൈകിട്ട് ആറുമണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മദ്രസയുടെ ഉദ്ഘാടനം നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.
സ്വലാത്ത് വാർഷികം നാളെ രാത്രി ഏഴുമണിക്ക് സമസ്ത ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. 22 ന് രാവിലെ നടക്കുന്ന വനിതാസംഗമം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴു മണിക്ക് നവ ലിബറലിസം, യുക്തിവാദം എന്ന വിഷയത്തിൽ സംവാദം നടക്കും.