കെപിഎസ്ടിഎ യാത്രയയപ്പ് സമ്മേളനം നടത്തി
1542501
Sunday, April 13, 2025 7:41 AM IST
ചട്ടഞ്ചാൽ: കെപിഎസ്ടിഎ കാസർഗോഡ് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നല്കി. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ഉപജില്ലാ പ്രസിഡന്റ് എ. ജയദേവൻ അധ്യക്ഷനായി.
സംസ്ഥാന നിർവാഹക സമിതി അംഗം ജോമി ടി. ജോസ്, സംസ്ഥാന സമിതി അംഗം സ്വപ്ന ജോർജ്, ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, കെ. സുഗതൻ, ആർ.വി. പ്രേമാനന്ദൻ, കെ.എ. ജോൺ, രജനി കെ. ജോസഫ്, എ. രാധാകൃഷ്ണൻ, ഹരീഷ് പേറയിൽ, പി. ഷൈമ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ.വി. വാസുദേവൻ നമ്പൂതിരി, അശോകൻ കോടോത്ത്, പി.എസ്. സന്തോഷ് കുമാർ, കെ.ഐ.ശ ്രീവത്സൻ, ഡെന്നിസ് ജോൺ, റിനി തോമസ്, ടി.വി.ജനാർദ്ദനൻ, അനസൂയ, കെ. അജിത, അനിത എം. നായർ, ആനന്ദകൃഷ്ണൻ എടച്ചേരി, സി.എം.ജോബിച്ചൻ, കെ.പി. ലസിത എന്നിവർ മറുപടി ഭാഷണം നടത്തി. മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സൽമാൻ ജാഷിമിന് ഉപഹാരം നല്കി.