മുംബൈ സ്പൈക്കേഴ്സ് ജേതാക്കള്‍
1542874
Wednesday, April 16, 2025 2:02 AM IST
കല്യോട്ട്: രാജീവ്ജി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് കൃപേഷ്-ശരത് ലാല്‍ അഖിലേന്ത്യ വോളി ടൂര്‍ണമെന്റില്‍ ഇന്ദിരാജി അയ്യങ്കാവിനെ പരാജയപ്പെടുത്തി മുംബൈ സ്പൈക്കേഴ്സ് ജേതാക്കളായി. രാജമോഹ് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ് മുഖ്യാതിഥി ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന്, ഉമേശന് വേളൂര്‍, രാജന് അരീക്കര, വിനോദ് കപ്പിത്താന്, ഐ.എസ്. വസന്തന് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് രക്തസാക്ഷികളുടെ പിതാക്കളായ കൃഷ്ണന്, സത്യനാരായണന് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി.