രസികശിരോമണി പുരസ്കാരം ജയചന്ദ്രന് തകഴിക്കാരന്
1542872
Wednesday, April 16, 2025 2:02 AM IST
കാഞ്ഞങ്ങാട്: തിയേറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ രസികശിരോമണി കോമന് നായര്‍ പുരസ്കാരത്തിന് നാടകനടന്‍ ജയചന്ദ്രന് തകഴിക്കാരന് അര്‍ഹനായി.
15,000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം 18നു രാവണീശ്വരം ശോഭന ക്ലബില്‍ നടക്കുന്ന നാടക ക്യാമ്പില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ എന്‍. മണിരാജ്, കെ.വി. കൃഷ്ണന്, സി. നാരായണന്, വിനീഷ് ബാബു, സി.കെ. ശശി നമ്പ്യാര്‍, രവീന്ദ്രന് നീലേശ്വരം, ഗംഗാധരന് പള്ളിക്കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.