കാട്ടുമാടം ജവഹര്‍ ക്ലബ് നാട്ടുത്സവ് സമാപനത്തിലേക്ക്
1542875
Wednesday, April 16, 2025 2:02 AM IST
കാഞ്ഞങ്ങാട്: ഇരിയ കാട്ടുമാടം ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള നാട്ടുത്സവ് പരിപാടി സമാപനത്തിലേക്ക്. ഇന്നു രാവിലെ 10നു സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ എട്ടിനു കലവറ നിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വയോജന സംഗമം, വിവിധ കലാപരിപാടികള്‍. 18ന് രാവിലെ ആറിന് ആരോഗ്യ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും. തുടര്‍ന്ന് പഴയകാല നാടന്‍ കളികളെ പരിചയപ്പെടുത്തലും പ്രദര്‍ശനവും ഗോപി മുളവന്നൂര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതല്‍ കുട്ടിയുത്സവ് ഷിബിന്‍ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ലഹരിക്കെതിരായ യുവജന സെമിനാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ആറിനു നടക്കുന്ന സാംസ്കാരിക സദസ് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാകും. 19നു രാവിലെ 10നു ഞാറ്റുവേല കാര്‍ഷിക സെമിനാര്‍ കെ. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന വനിതാസംഗമം പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത കൃഷ്ണന് മുഖ്യാതിഥിയാകും. വൈകുന്നേരം ആറിനു സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
രാത്രി 7.30നു പ്രസീത ചാലക്കുടി നയിക്കുന്ന മെഗാ ഫോക്ക് ഷോയോടുകൂടി ജവഹര്‍ നാട്ടുത്സവ് സമാപിക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് രാജന് പെരിയ, വൈസ് ചെയര്‍പേഴ്സണ്‍ രജനി നാരായണന്, ക്ലബ് പ്രസിഡന്റ് കെ.ടി. കണ്ണന്, സെക്രട്ടറി വിഷ്ണു കാട്ടുമാടം, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എം. സതീശന് ഇരിയ എന്നിവര്‍ പങ്കെടുത്തു.