ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി
1543876
Sunday, April 20, 2025 5:02 AM IST
ചെറുവത്തൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ സമ്മേളനത്തിന് ചെറുവത്തൂരിൽ തുടക്കമായി. ഇന്നലെ വൈകിട്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം മുൻ എംഎൽഎ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി എം.എൻ.ശരത്ചന്ദ്ര ലാൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ്.ദിലീപ്, വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നേരത്തേ തേജസ്വിനി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.അനുസൂര്യ, കെ.സജിത്ത് കുമാർ, പി.വി. സച്ചിൻരാജ്, ഡോ.രമ്യ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മധു കരിമ്പിൽ (പ്രസിഡന്റ്), വൈശാഖ് ബാലൻ, പി.വി.ആർജിത (വൈ. പ്രസി), കെ.വി.രാഘവൻ (സെക്രട്ടറി), കെ.പി.ഗംഗാധരൻ, രമേശൻ കോളിക്കര (ജോ. സെക്ര), പി.കെ.ബാലകൃഷ്ണൻ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.