സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
1543875
Sunday, April 20, 2025 5:02 AM IST
ബദിയടുക്ക: ബദിയടുക്ക സെന്റ് മേരീസ് പള്ളി ദിയാക്കോണിയയുടെ ആഭിമുഖ്യത്തിൽ ബേള കൗമുദി ഗ്രാമീണ നേത്രാലയത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ.ചാക്കോ കുടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.സുനിൽ, ഡോ.വിനയ ഗൗഡ എന്നിവർ പരിശോധനകൾ നടത്തി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.