പ്രതിഷേധ ധര്‍ണ നടത്തി
1543159
Thursday, April 17, 2025 12:50 AM IST
കാസര്‍ഗോഡ്: ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വേട്ടയാടുന്നതിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
സാജിദ് മവ്വല്‍ അധ്യക്ഷതവഹിച്ചു. പി.എ.അഷ്റഫലി, എം.സി.പ്രഭാകരന്, പി.വി.സുരേഷ്, എ.ഗോവിന്ദന് നായര്‍, എം.രാജീവന് നമ്പ്യാര്‍, കെ.ഖാലിദ്, ജവാദ് പുത്തൂര്‍, എ.വാസുദേവന്‍, അര്ജുനന് തായലങ്ങാടി, ജി. നാരായണന്, എ.വേലായുധന്, ശ്യാമപ്രസാദ് മാന്യ, സി.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.