പദ്ധതി നിര്‍വഹണ മികവില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത്
1543158
Thursday, April 17, 2025 12:50 AM IST
പെരിയ: നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം കൈവരിച്ച് പുല്ലൂര്‍-പെരിയ പഞ്ചായത്ത്. പൊതു വികസന ഫണ്ടില്‍ 2,78,85,058 രൂപ വകയിരുത്തിയതില്‍ നൂറുശതമാനം ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് പുല്ലൂര്‍-പെരിയ പഞ്ചായത്ത്.
പട്ടികജാതി പട്ടികവര്‍ഗ വികസന ഫണ്ടില്‍ യഥാക്രമം വകയിരുത്തിയ 11.94 ലക്ഷം രൂപയും 58.36 ലക്ഷം രൂപയും ചെലവഴിച്ചു. റോഡ് മെയിന്റനന്‍സ് ഗ്രാന്‍ഡ് ആകെ വകയിരുത്തിയ 4,41, 12,000 രൂപയില്‍ 89.5% തുകയും റോഡിതര മെയിന്റനന്‍സ് ഗ്രാന്‍ഡില്‍ 80.86% തുകയും ചെലവഴിച്ചു. ധനകാര്യ കമ്മിഷന് ഗ്രാന്‍ഡില്‍ മുന്‍വര്‍ഷ ബാക്കി ഉള്‍പ്പെടെ 60,62,666 (143.28%) ധനകാര്യ കമ്മീഷന് പ്രത്യേക ഉദ്ദേശ ഗ്രാന്‍ഡ് 2,03,57,235 (106.99%) ചെലവഴിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 1,82,424 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും 8,14, 65000 രൂപ ചെലവഴിക്കുകയും ചെയ്തു. ഭരണസമിതി അംഗങ്ങളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും, ജീവനക്കാരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് പദ്ധതി നിര്‍വഹണം നൂറുശതമാനം ആയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് പറഞ്ഞു.