എംഡിഎംഎയുമായി യുവാവ് പിടിയിൽ
1543881
Sunday, April 20, 2025 5:02 AM IST
ചെറുവത്തൂർ: തുരുത്തി തലക്കട്ട് ക്ഷേത്രത്തിന് സമീപം 2.90 ഗ്രാം എംഡിഎംഎയുമായി സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവ് ചന്തേര പോലീസിന്റെ പിടിയിലായി. ചെറുവത്തൂർ പയ്യങ്കി സ്വദേശി സർബാസ് അഹമ്മദ് (31) ആണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് പരിഭ്രമിക്കുകയും കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.