വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
1478967
Thursday, November 14, 2024 5:32 AM IST
പുൽപ്പള്ളി: പതിറ്റാണ്ടുകളായി കുടിയേറി പാർക്കുന്ന കർഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡിന്റെ നിയമാവലിയിൽ കാതലായി മാറ്റം വരുത്തുവാൻ ജനപ്രതിനിധികൾ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ആവശ്യപ്പെട്ടു.
കോടതിക്ക് ഇടപെടാൻ പറ്റാത്ത രീതിയിൽ വഖഫ് ബോർഡ് നിയമനിർമാണം നടത്തി കുടിയേറ്റ ജനത്തെ ഇറക്കിവിടുവാൻ അനുവദിക്കില്ല. വഖഫ് ബോർഡിൽ ജനപ്രതിനിധികളും സ്ത്രീ സമത്വവും തുല്യത പാലിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്.
തെറ്റായ നയസമീപനത്തിൽ മൗനം പാലിക്കുന്ന രാഷ്ട്രീയ പാർട്ടികളും അതിനെ ഓശാന പാടി ജനാധിപത്യത്തെ അറവുശാലയിലേക്ക് നയിക്കുന്ന മതേതര വാദികളും മൗനം വെടിഞ്ഞ് വഖഫ് ബോർഡിന്റെ നിയമനത്തിലും പ്രവർത്തനത്തിലും അടിയന്തരമായി ഇടപെട്ട് കുടിയേറ്റ ജനതയുടെ ആശങ്ക അകറ്റണമെന്ന് ഫാർ മേഴ്സ് റീലിഫർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ എൻ.ജെ. ചാക്കോ, ടി. ഇബ്രാഹി, എ.സി. തോമസ്, എ.എൻ. മുകുന്ദൻ, ഒ.ആർ. വിജയൻ, അപ്പച്ചൻ, പുരുഷോത്തമൻ, വിജയൻ, അജയ് വർക്കി, ജോമോൻ ഇടിയാലിൽ, ഇ.വി. ജോയ് എന്നിവർ പ്രസംഗിച്ചു.