കുടുംബ നവീകരണ വർഷാഘോഷം
1491026
Monday, December 30, 2024 6:10 AM IST
പുൽപ്പള്ളി: യേശുവിന്റെ തിരുപ്പിറവിയുടെ ജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി മരകാവ് സെന്റ് തോമസ് ഇടവകയിൽ 2025 ഡിസംബർ 29 വരെ നീളുന്ന കുടുംബ നവീകരണ വർഷാഘോഷം തുടങ്ങി.
വികാരി ഫാ.ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു. ഡീക്കൻ ഷോണ്‍ പേരൂകുന്നേൽ പ്രസംഗിച്ചു.
പ്രത്യാശ നമ്മെ നിരാശരാക്കില്ല എന്ന ബൈബിൾ വാക്യം അടിസ്ഥാനമാക്കി പ്രത്യാശയിലേക്കുള്ള തീർഥാടനമായാണ് ജൂബിലി വർഷം ആഘോഷിക്കുന്നത്.
കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക, കുടുംബങ്ങളെ ദൈവോൻമുഖമായി ജീവിക്കാൻ പഠിപ്പിക്കുക എന്നിവയ്ക്കാണ് കുടുംബ നവീകരണ വർഷത്തിൽ പ്രാധാന്യം നൽകുന്നത്.
കുടുംബങ്ങളിൽ സന്പൂർണ ബൈബിൾ പാരായണം, കുടുംബ നവീകരണ സംവിധാനങ്ങൾ അടിസ്ഥാനതലങ്ങളിൽ വളർത്തൽ, കുടുംബക്കൂട്ടായ്മകളുടെ പരിപോഷണം തുടങ്ങിയവ ജൂബിലി വർഷത്തിൽ നടത്തും.